ബിജെപി ഇത്തവണ പൊന്നാനിയില്‍ അക്കൗണ്ട് തുറക്കും: ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ ഇത്തവണ ബിജെപി മലപ്പുറത്ത് അക്കൗണ്ട് തുറക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പൊന്നാനിയിലായിരിക്കും ഇത്തവണ ബിജെപി സീറ്റ് പിടിയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ഇത്തവണ 8- 10 സീറ്റ് നേടും.

കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കും. മോഡി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. അത് മന്‍മോഹന്‍ സിംഗ് മുന്‍പ് പറഞ്ഞതാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകള്‍ക്ക് ഒരു വിഷമവും ഉണ്ടാവില്ല.

താന്‍ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കില്ല. പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളില്‍ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാര്‍ട്ടിയാണെന്ന് നോക്കാതെ നാട്ടുകാര്‍ക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Exit mobile version