ഉച്ചഭക്ഷണം ‘എസ്സിഎസ്ടി നേതാക്കളും ഒന്നിച്ച്’; ജാതി അധിക്ഷേപം നടത്തി കെ സുരേന്ദ്രന്റെ പദയാത്ര പോസ്റ്റർ; വിമർശിച്ച് സോഷ്യൽമീഡിയ, വിവാദം

കോഴിക്കോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വിവാദത്തിൽ. കോഴിക്കോടെത്തിയ യാത്രയുടെ കാര്യപരിപാടികളുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. ജാതി പറഞ്ഞ് പോസ്റ്റർ ഇറക്കി നേതാക്കളും വെട്ടിലായിരിക്കുകയാണ്. ഉച്ചഭക്ഷണം ”എസ്സിഎസ്ടി നേതാക്കളും ഒന്നിച്ച്” എന്നാണ് പോസ്റ്ററിലെ ജാതി അധിക്ഷേപം.

ഈ പോസ്റ്റൽ കേരള ബിജെപിയുടെ ഔദ്യോഗിക പേജുകളിലും പങ്കുവെച്ചിട്ടുണ്ട്. ഒപ്പം പ്രാദേശിക നേതാക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഈ പോസ്റ്റർ കാണാം. ഇതിനെതിരെ ബിജെപി അണികൾ വരെ പ്രതിഷേധം അറിയിച്ചിട്ടും കെ സുരേന്ദ്രനോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.

ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും ബിജെപിയിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമാണ് ഉയരുന്ന വിമർശനം.

ALSO READ- ഷെമീറയുടെയും കുഞ്ഞിന്റെയും ദാരുണ മരണം: ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും

നേരത്തെ മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടായിരത്തിൽ താഴെയായിരുന്നു പങ്കാളിത്തമെന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.നിലവിൽ പാലക്കാടെത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്റെ പദയാത്ര.

Exit mobile version