ഇനിയും ബിജെപിക്ക് അയിത്തം കൽപ്പിക്കേണ്ട; വികസനം കണ്ടില്ലെന്ന് നടിക്കാനാകില്ല; ഇത്തവണ അക്കൗണ്ട് തുറക്കും; വാഴ്ത്തിപ്പാടി വരാപ്പുഴ അതിരൂപത

കൊച്ചി: ബിജെപിയെയും കേന്ദ്രസർക്കാരിനേയും പ്രശംസിച്ചും കേരളത്തിലെ അടത് വ-വലത് മുന്നണികളെ വിമർശിച്ചും വരാപ്പുഴ അതിരൂപത. അതിരൂപയുടെ മുഖപത്രം ജീവദീപ്തി മാസികയിലെ മുഖപ്രസംഗത്തിലാണ് യുഡിഎഫ്, എൽഡിഎഫ് സഖ്യങ്ങൾ വർഗീയ പ്രീണനമാണ് തുടരുന്നതെന്നും രണ്ടു പാർട്ടിയുടേയും അന്തരാത്മാവ് വർഗീയതയാണെന്നും വിമർസിക്കുന്നത്.

ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനമാണ് ബിജെപിയെ അളവറ്റ് പുകഴ്ത്തുന്നത്. ബിജെപിയോട് അയിത്തം കൽപിക്കേണ്ടതില്ലെന്നു പറയുന്ന ലേഖനത്തിൽ ഇടതുപക്ഷം സ്വന്തക്കാരെ മാത്രമെ പരിഗണിക്കുന്നുള്ളൂവെന്നും കോൺഗ്രസിന് ഇനിയും വോട്ട് നൽകാൻ അവർ എന്താണ് ചെയ്ത് തന്നിട്ടുള്ളതെന്നും ചോദിക്കുന്നുണ്ട്.

ബിജെപി കരുത്തോടെ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോഡിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ. ബിജെപി കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാനാണ് സാധ്യത. ഇനിയും അയിത്തം കൽപിച്ച് പുറത്തുനിർത്തിയാൽ നാളെ അവർ നമ്മെ പുറത്തുനിർത്തും. അതിലും നല്ലത് നമുക്ക് അകത്ത് കടക്കുകയല്ലേ വേണ്ടതെന്നും ലേഖനം ചോദിക്കുന്നു.

ALSO READ- പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ

മാത്രമല്ല, എത്രകാലം നമ്മൾ അധികാരസീമകൾക്ക് പുറത്തുജീവിക്കും എന്നും ചോദിക്കുന്നുണ്ട്. അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്ക് എന്ത് ചെയ്തു എന്നും ലേഖനം ചോദ്യം ചെയ്യുന്നു.

Exit mobile version