അമ്മയ്ക്ക് പിന്നാലെ ജീവൻവെടിഞ്ഞ് മകളും; പാലക്കാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12കാരിയും മരണത്തിന് കീഴടങ്ങി

ചെറുകോട്: പാലക്കാട് വല്ലപ്പുഴയിൽ ചെറുകോടിലുള്ള വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിഖ മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിൽ കഴിയുകയാണ്.

ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളും സമീപത്ത് പൊള്ളലേറ്റ പരുക്കുകളോടെ കിടക്കുന്ന നിലയിലായിരുന്നു. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലൊരിക്കലാണു നാട്ടിലെത്തുന്നത്. വീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണു ബീനയും മക്കളും താമസിച്ചിരുന്നത്.

ALSO READ- യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല, സജി മഞ്ഞക്കടമ്പിലിന്റെ രാജി പിന്‍വലിപ്പിക്കാനുള്ള യുഡിഎഫ് നീക്കം പരാജയം; സജിയും മോന്‍സ് ജോസഫും നേര്‍ക്കുനേര്‍!
ഒാടിട്ട വീടിന്റെ മുകളിലെ മുറിയിലാണു ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ടു വീട്ടുകാർ ഉണർന്നപ്പോൾ തീ കണ്ടതിനെത്തുടർന്നാണ് നാട്ടുകാരുടെ സഹായം തേടിയതും മുറി തുറന്ന് ഇവരെ ആശുപത്രിയിലെത്തിച്ചതും. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കു ശേഷം മാത്രമേ അറിയാനാകൂ എന്നും പോലീസ് പറഞ്ഞു.

Exit mobile version