കാട്ടുപന്നിടിയിടിച്ച് ബൈക്ക് മറിഞ്ഞ് അപകടം, ദമ്പതികള്‍ക്കും മകനും പരിക്ക്

പാലക്കാട്: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കും മകനും പരിക്ക്. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. മഞ്ഞളൂര്‍ വെട്ടുകാട്ടില്‍ രത്‌നാകരന്‍ (48), ഭാര്യ രമണി (34), മകന്‍ ഐപിന്‍ ദേവ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പന്നിക്കോട് – കണ്ണാടി റോഡില്‍ തില്ലങ്കാടിനും പന്നിക്കോടിനും ഇടയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ദമ്പതികളും കുട്ടിയും നെന്മാറയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പാഞ്ഞ് വന്ന കാട്ടുപന്നിയിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

also read:കണ്ണിൽ മുളകുപൊടി വീണിട്ടും സഫിയത്ത വിട്ടില്ല; പത്ത് മിനിറ്റ് മൽപ്പിടുത്തത്തിൽ ചെറുത്ത് നിന്നു കള്ളനെ തുരത്തി; ധൈര്യത്തിന് കൈയ്യടിച്ച് നാട്ടുകാർ

കഴിഞ്ഞ ദിവസം രാത്രി 7. 30 നായിരുന്നു സംഭവം. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രത്‌നാകരന്റെ ഇടത് കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Exit mobile version