വയനാട്ടില്‍ വീണ്ടും കാട്ടനയുടെ ആക്രമണം, തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്

കല്‍പ്പറ്റ: കാട്ടനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. വയനാട്ടിലെ മേപ്പാടിയിലാണ് സംഭവം. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.

മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളില്‍ വെച്ചാണ് മിനിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്.

also read:ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

സുരേഷും മിനിയും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. സംഭവം അറിഞ്ഞ് മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് വരുന്നതായാണ് വിവരം.

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാവുകയാണ്. ഇതില്‍ പ്രതിഷേധവും ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തില്‍ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

Exit mobile version