ബൈക്ക് തീപിടിച്ച് കത്തിനശിച്ചു, സ്‌കൂള്‍ ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍, സമീപത്ത് പെട്രോള്‍ വാങ്ങിയ കുപ്പികളും ലൈറ്ററും

ഇടുക്കി: ഇടുക്കിയില്‍ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്‍ വെന്തുമരിച്ചു. കുമളിയിലാണ് സംഭവം. ചക്കുപള്ളം മേനോന്‍മേട് കളങ്ങരയില്‍ തങ്കച്ചന്‍ എന്ന എബ്രഹാം ആണ് മരിച്ചത്. അമ്പതുവയസ്സായിരുന്നു.

രാവിലെ ആറരയോടെയാണ് സംഭവം. അണക്കര മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ ജീവനക്കാരനായിരുന്ന തങ്കച്ചന്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഏഴാംമൈല്‍ വരിക്കമാക്കല്‍ പടിക്കല്‍ വെച്ചായിരുന്നു ബൈക്കിന് തീപിടിച്ചത്.

also read:അന്ന് കൂട്ടുകാരന്റെ പല്ല് അടിച്ചു താഴെയിട്ട കുരുത്തംകെട്ട പെണ്ണ്, ഇന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക: വിദ്യാര്‍ഥിനിയെ കുറിച്ച് അഭിമാനത്തോടെ ഹൃദയം നിറച്ച് ടീച്ചര്‍

അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡില്‍ കത്തി നശിച്ച നിലയില്‍ ബൈക്ക് ആദ്യം കണ്ടത്. സമീപത്തെ പാടത്ത് ഒരാള്‍ കിടക്കുന്നതും ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പരിശോധനയില്‍ പെട്രോള്‍ വാങ്ങി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച രണ്ട് കുപ്പികളും ഒരു ലൈറ്ററും സംഭവസ്ഥലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

also read:സംഗീത നിശയ്ക്കിടെ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Exit mobile version