കൊടുംചൂടില്‍ ആശ്വാസമേകാന്‍ മഴ വരുന്നൂ, ഈ 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

rain.bignewslive

തിരുവനന്തപുരം: കൊടുംചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. ഇതിനിടെ അല്‍പ്പം ആശ്വസമായി വേനല്‍ മഴയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്.

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

also Read:മദ്യ നയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

അതേസമയംം, നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ പല ജില്ലകളിലും താപനില ഉയര്‍ന്ന നിലയിലാണ്.

Exit mobile version