പരിശീലനത്തിന് ശേഷം ടർഫിൽ വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: കോട്ടയത്ത് ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരണപ്പെട്ടത്.

കടപ്പാട്ടൂരിലെ ടർഫിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവമുണ്ടായത്. ഗൗരി കൃഷ്ണ കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. മരണകാരണം വ്യക്തമായിട്ടില്ല.

Exit mobile version