തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് മറിഞ്ഞുവീണ് അപകടം, 44കാരന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് ദേഹത്തുവീണ് നാല്‍പ്പത്തിനാലുകാരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് ആണ് മരിച്ചത്.

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്. വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്.

also read;മറ്റൂര്‍ മഹാദേവ ക്ഷേത്രത്തിന് ഇനി സ്വന്തം കൊമ്പന്‍: യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി

മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച വൈകീട്ടോടെ നൗഷാദിന്റെ മൃതദേഹം വല്ലപ്പുഴ യാറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: റംലത്ത്. മക്കള്‍: ഇര്‍ഷാദ്, ഇര്‍ഷാന, റിന്‍സി, റിഷ്വാന്‍.

Exit mobile version