പാലക്കാട്: പാലക്കാട് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചര്‍ ആശ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
അധ്യാപികയുടെ മാനസിക പീഡനമാണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. കുട്ടി ജീവനൊടുക്കിയതില്‍ ഡിഇഒയും സ്‌കൂള്‍ മാനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
