ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് അപകടം; രോഗി മരിച്ചു

ഇടുക്കി: ഇടുക്കി അറക്കുളം കരിപ്പലങ്ങാട് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉപ്പുതറ ചപ്പാത്ത് സ്വദേശി പികെ തങ്കപ്പനാണ് മരിച്ചത്. മൂന്നു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉള്‍പ്പടെ നാല് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

Exit mobile version