ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു, 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അറക്കുളം കരിപ്പിലങ്ങാട് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

ഇടുക്കി: രോഗിയുമായി പോയ ആംബുലന്‍സ് റോഡില്‍ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് വന്‍ അപകടം. അറക്കുളം കരിപ്പിലങ്ങാട് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കിയില്‍ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലന്‍സ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Exit mobile version