ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: ഡിസ്ചാര്‍ജായി വന്ന രോഗി മരിച്ചു

ഇടുക്കി: ഇടുക്കി രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80)ആണ് മരിച്ചത്. കോട്ടയം മെഡി. കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വരുന്നതിനിടെയാണ് അപകടം. ഇടുക്കി രാജാക്കാട് പന്നിയാര്‍കൂട്ടിക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്ത് സേനാപതിയിലെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. കുളത്രക്കുഴിയില്‍ വച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

10 അടി താഴ്ചയിലേക്കാണ് ആംബുലന്‍സ് മറിഞ്ഞത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version