ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, എട്ട് പേര്‍ക്ക് പരിക്ക്, നടുക്കം

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.

കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയിലാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

also read:കഴിഞ്ഞ ദിവസം കാടുകയറ്റിയ ചില്ലിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍, ഭീതിയിലായി ഒരു നാട്

ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അപകടത്തില്‍ ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്റെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെയെല്ലാം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version