പാലത്തിന് സമീപം കറങ്ങി നടക്കുന്നത് പതിവ്, പരിശോധനയില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

കോഴിക്കോട്: 3.2 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപത്തുവെച്ചാണ് അതിഥി തൊഴിലാളി പിടിയിലായത്.

പശ്ചിമ ബംഗാള്‍ സ്വദേശി സഹദന്‍ അലിയെയാണ് കഞ്ചാവ് സഹിതം എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. സഹജന്‍ അലി സമീപ പ്രദേശങ്ങളില്‍ രഹസ്യമായി കഞ്ചാവ് വില്പന നടത്തി വരികെയായിരുന്നു.

also read:ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

ഏറെനാളായി സഹജന്‍ അലി പ്രദേശത്ത് കറങ്ങി നടക്കുന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാളെ എക്‌സൈസ് സംഘവും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Exit mobile version