പട്ടിണിക്കിട്ടെന്ന് കരുതി ബിജെപിക്ക് വോട്ട് ചെയ്യില്ല; അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി: കെബി ഗണേഷ് കുമാർ

കൊല്ലം: ജനങ്ങളെ പട്ടിണിക്കിട്ടാൽ മലയാളികൾ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് മന്ത്രി കെബി ഗണേഷ് കുാർ. പട്ടിണിക്കിട്ടാൽ വോട്ടുചെയ്യുമെന്നാണ് ബിജെപി കരുതുന്നതെന്നും പട്ടിണിക്കിടുകയും അടിച്ചമർത്തുകയും ചെയ്താൽ വോട്ടുചെയ്യില്ല. അതങ്ങ് പള്ളിയിൽപോയി പറഞ്ഞാൽ മതിയെന്നും മലയാളി മണ്ണുവാരി തിന്നാലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

എൽഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നവർ ഒന്നിച്ച് കഴിയുന്ന സ്ഥലമാണിതെന്നും മന്ത്രി കെബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കോൺഗ്രസിനെപ്പോലെ മുട്ടിലെഴുതി അംഗത്വം നൽകുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് (ബി).

ALSO READ- വന്യമൃഗ ശല്യം തടയാൻ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും; യോഗത്തിൽ പങ്കെടുത്ത് തമിഴ്‌നാടും

എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണിവെക്കലും മാത്രമാണ് രാഹുൽഗാന്ധി ചെയ്യുന്നത്. എത്ര അംഗങ്ങളുണ്ട് എന്നതുസംബന്ധിച്ച് കംപ്യൂട്ടറിൽ അടിച്ച ലിസ്റ്റ് തരാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ പാർട്ടിയാണ് കേരള കോൺഗ്രസ് (ബി) എന്നും ഗണേഷ് കുമാർ പറഞ്ഞു.

Exit mobile version