തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധം, കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

ഇന്ന് രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

also read:കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും, ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടും

സംസ്ഥാനത്ത് തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടും പഞ്ചായത്ത് പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍ഡിഎഫ് അറിയിച്ചു.

അതേസമയം, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പാലാട്ടി എബ്രഹാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version