ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പിക്ക് അപ് വാന്‍ ഇടിച്ചുകയറി അപകടം, അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പിക്ക് അപ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പുറക്കാട് പുത്തന്‍ചിറ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ പുറക്കാട് പഴയങ്ങാടിയിലാണ് അപകടമുണ്ടായത്. കുഞ്ഞുമോന്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പുറകില്‍ പിക്ക് അപ് വാനിടിച്ച് കയറുകയായിരുന്നു.

also read:പരീക്ഷാക്കാലത്ത് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം, മന്ത്രി വി ശിവന്‍കുട്ടി

വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് കുഞ്ഞുമോന്‍ റോഡിലേക്ക് തെറിച്ച് വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ – സീന.

Exit mobile version