കുത്തനെ മുകളിലേക്ക്, ചൂടുകൂടുമ്പോള്‍ കോഴിയിറച്ചി വിലയും കൈപൊള്ളിക്കും

കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിയിറച്ചി വില. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് വിലയിപ്പോള്‍ 240 ലെത്തി.

ചിക്കന്‍ വിലയില്‍ ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

also read:റോഡില്ല, പാലക്കാട് അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രക്ച്ചറില്‍ ചുമന്നത് 700 മീറ്റര്‍

ഒരു മാസം മുന്‍പ് കിലോയ്ക്ക് 180 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ 200കടന്ന് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. ചൂട് കൂടി കോഴികള്‍ ചത്തൊടുങ്ങുന്നതും വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്.

വില കൂടിയതോടെ കടകളില്‍ ഇറച്ചി വില്‍പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ റസ്‌റ്റോറന്റുടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.

Exit mobile version