റോഡില്ല, പാലക്കാട് അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രക്ച്ചറില്‍ ചുമന്നത് 700 മീറ്റര്‍

രങ്കി (48) യെയാണ് വീടിനടുത്ത് ആംബുലന്‍സ് എത്താതിനാല്‍ ചുമക്കേണ്ടി വന്നത്.

പാലക്കാട്: പാലക്കാട് റോഡ് ഇല്ലാത്തത് കാരണം അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രക്ച്ചറില്‍ ചുമക്കേണ്ടി വന്നത് 700 മീറ്റര്‍. രങ്കി (48) യെയാണ് വീടിനടുത്ത് ആംബുലന്‍സ് എത്താതിനാല്‍ ചുമക്കേണ്ടി വന്നത്.

അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലാതായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി 108 ആംബുലന്‍സ് പോയെങ്കിലും യുവതി അവശനിലയില്‍ കിടക്കുന്ന വീടിനടുത്തേക്ക് ആംബുലന്‍സ് പോകുന്നതിന് റോഡ് സൗകര്യമില്ലായിരിന്നു.

ആംബുലന്‍സില്‍ നിന്നും സ്ട്രക്ചര്‍ കൊണ്ടുപോയി ഡ്രൈവര്‍ രജിത്ത്‌മോന്‍, നേഴ്‌സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

Exit mobile version