പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 63 വര്‍ഷം തടവും പിഴയും

കള്ളമല മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ചെരുവുകാലായില്‍ സുരേഷി (49) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

പാലക്കാട്: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 49കാരന് 63 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു.

കള്ളമല മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ചെരുവുകാലായില്‍ സുരേഷി (49) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

ALSO READ വര്‍ക്കലയില്‍ അമ്മയേയും കുഞ്ഞിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പിഴ അടയ്ക്കാതിരുന്നാല്‍ രണ്ടരവര്‍ഷംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി.പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായം നല്‍കാനും കോടതി വിധിച്ചു.

Exit mobile version