ഡ്രൈവര്‍ ഉറങ്ങിപ്പോയി, ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം, രണ്ടുമരണം

പാലക്കാട്: ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുമരണം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം.

മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാംക്ലാസ്സുകാരി തിരിച്ചെത്തി, സ്‌റ്റേഷനില്‍ എത്തിച്ച് മുങ്ങാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ രണ്ടുപേര്‍ തത്ക്ഷണം മരിച്ചു. പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്ക് പറ്റി.

also read:ഇന്ന് ആറ്റുകാല്‍ പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, വ്രതം നോറ്റ് പൊങ്കാലയിടാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

വാഹനം പൊളിച്ചാണ് അഗ്‌നിരക്ഷാസേന മൂവരെയും പുറത്തെടുത്തത്. പരിക്കേറ്റ യുവാവിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version