വ്യക്തി വൈരാഗ്യം, സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു, നടുക്കം

കോഴിക്കോട്: സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ദാരുണ സംഭവം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്.

പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളക്കിടെയായിരുന്നു നാടിനെ ഒന്നടങ്കം നടുക്കുന്ന സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തു.

also read;നടപടി കടുപ്പിച്ച് ഇഡി, ഇന്ത്യവിട്ട് ദുബായിയിലേക്ക് പറന്ന് ബൈജു രവീന്ദ്രന്‍

വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് വിവരം. വെട്ടേറ്റ സത്യനാഥനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

also read:വണ്‍ ഡേ..വണ്‍ റുപ്പീ: ആര്‍ദ്രയ്ക്ക് സ്‌നേഹവീടൊരുക്കി സുഹൃത്തുക്കളും അധ്യാപകരും

ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരാണ് സത്യനാഥന്‍. അച്ഛന്‍: അപ്പു നായര്‍, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കള്‍: സലില്‍ നാഥ്, സലീന. മരുമക്കള്‍ അമ്പിളി, സുനു.

Exit mobile version