നടപടി കടുപ്പിച്ച് ഇഡി, ഇന്ത്യവിട്ട് ദുബായിയിലേക്ക് പറന്ന് ബൈജു രവീന്ദ്രന്‍

ബെംഗളൂരു: ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടതായി വിവരം. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ദുബായിലാണ് ബൈജുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെജു ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്ന് ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് പോയത്. അതേസമയം, ഇന്നത്തെ എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ ബൈജു രവീന്ദ്രന്‍ പങ്കെടുക്കില്ല.

also read;ഹൃദയാഘാതം, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയില്‍ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് ഇന്ന് ഇജിഎം നടക്കുക.

ബൈജുവിനെ ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ ഒരു അജണ്ട. സഹോദരന്‍ റിജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍ നാഥ് എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കുമെന്നാണ് വിവരം.

Exit mobile version