ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ബൈജു രാജ്യം വിടാതിരിക്കാനാണ് നോട്ടീസ് പുറത്തുവിട്ടത്

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്റെ ഉടമയായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് വിശദീകരണം.

അതേസമയം, ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത് പിന്നീട് ബംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള്‍ ഏജന്‍സിക്ക് അറിയാന്‍ സാധിക്കും.

എന്നാല്‍ വിദേശ യാത്ര നടത്തുന്നതില്‍ നിന്നും ഒരാളെ തടയാന്‍ കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയിലേക്കും ദുബൈയിലേക്കുമാണ് ബൈജു രവീന്ദ്രന്റെ യാത്രകളിലേറെയും.

ALSO READ എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം: കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

ജോലി ആവശ്യത്തിനായി നിലവില്‍ ദുബായിലാണെന്നും നാളെ സിംഗപൂരിലേക്ക് പോകുമെന്നും ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കില്‍ ബൈജുവിന് നേരിട്ട് ദുബായില്‍ നിന്നും സിംഗപൂരിലേക്ക് പോകാനാകില്ല. മറിച്ച് ഇന്ത്യയില്‍ എത്തിയ ശേഷം മാത്രമെ യാത്ര തുടരാനാകൂ.

Exit mobile version