നാടിനെ വിറപ്പിച്ച് വീണ്ടും ബേലൂര്‍ മഖ്ന ജനവാസമേഖലയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

കല്‍പ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. ഈ സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്.

also read:ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പരാതി, മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പോലീസ്

ജനവാസമേഖലയിലെത്തിയ ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കുമെന്നാണ് വിവരം.

ആനയെ കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു.

Exit mobile version