കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ സംഘം ഉപേക്ഷിച്ചുപോയി, മാവോയിസ്റ്റ് സംഘാംഗത്തിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് പോയ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും.

സംഭവത്തില്‍ അന്വേഷണം എടിഎസ് ഏറ്റെടുക്കും. ചിക്കമംഗലൂരു സ്വദേശിയാണ് സുരേഷ്. മൂന്ന് ദിവസം മുമ്പായിരുന്നു കാട്ടാന ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റത്.

also read:കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിക്ക് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലെത്തിയ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം സുരേഷിന് ചികിത്സ ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

also read:ഹൃദയാഘാതം, ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം

നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version