കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട ഞെട്ടല്‍മാറാതെ നാട്

പാലക്കാട്: വാഹനാപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് നടുക്കുന്ന അപകടം. വെമ്പല്ലൂര്‍ എരട്ടോട് സ്വദേശി രതീഷ്(22), കണ്ണന്നൂര്‍ അമ്പാട് സ്വദേശി മിഥുന്‍ (19) എന്നിവരാണ് മരിച്ചത്.

ബൈക്ക് യാത്രികരായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി 10.15-നാണ് അപകടം. കൊടുവായൂര്‍ – കാക്കയൂര്‍ റോഡില്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.

Also Read:കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു;പരിക്കേറ്റയാളെ ഉപേക്ഷിച്ചു മറ്റുള്ളവർ കടന്നു കളഞ്ഞു

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പുതുനഗരം പൊലീസ് പറഞ്ഞു.

Exit mobile version