കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു;പരിക്കേറ്റയാളെ ഉപേക്ഷിച്ചു മറ്റുള്ളവർ കടന്നു കളഞ്ഞു

കണ്ണൂർ: നാട്ടിൽ കാട്ടാന ആക്രമണം രൂക്ഷമായിരിക്കെ കാടിറങ്ങി വന്ന മാവോയിസ്റ്റുകൾക്ക് നേരെയും കാട്ടാന ആക്രമണം.

കണ്ണൂരിൽ വെച്ച് മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചിരിക്കുകയാണ്. ഒരാൾക്കു ആക്രമണത്തിൽ പരിക്കേറ്റു. ഇതോടെ പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു.

കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റിരിക്കുന്നത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്.

Also read-ആറ്റുകാൽ പൊങ്കാല: 17 മുതൽ 26 വരെ മെഡിക്കൽ സംഘങ്ങളുടെ സേവനം; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം; ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്

കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങി സംഘം തിരിച്ചു പോവുകയും ചെയ്തു.

Exit mobile version