മാനന്തവാടിയിൽ കാട്ടാന ആക്രമിച്ച ഫോറസ്റ്റ് വാച്ചറെയും കൊണ്ട് പാഞ്ഞ് ആംബുലൻസ്; 1.57 മണിക്കൂർ കൊണ്ട് നിന്ന് കോഴിക്കോടെത്തി

കോഴിക്കോട്: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിനേയും കൊണ്ട് വന്ന ഐ.സി.യു. ആംബുലൻസ് ശരവേഗത്തിൽ കോഴിക്കോട്ട് എത്തിയത് ആശ്വാസമായിരിക്കുകയാണ്.

ഒരു മണിക്കൂർ 57 മിനിറ്റുകൊണ്ടാണ് ആംബുലൻസ് മാനന്തവാടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. കെ.എൽ. 60 എൻ. 2175 ആംബുലൻസിലാണ് പോളിനെ വഹിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

ALSO READ- അച്ഛനും സഹോദരിയും പോയി; ജീവിതം അവസാനിപ്പിക്കാൻ ട്രെയിനിന് മുന്നിലേക്ക് പാഞ്ഞ് 18കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്

കുറുവാ ദ്വീപിൽവെച്ചാണ് വനംവകുപ്പ് വാച്ചറായ പോളിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ് പോളിന്.

Exit mobile version