മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു; ജെസിബി ഉപയോഗിച്ച് രക്ഷിയ്ക്കാന്‍ ശ്രമം

ഇടുക്കി: മലയാറ്റൂരില്‍ കിണറ്റില്‍ കുട്ടിയാന വീണു. മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.

ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാല്‍ കിണറിന് സമീപത്തേക്കെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിന്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.

Exit mobile version