വിധി വില്ലനായി മകന്റെ ജീവനെടുത്തു..! വിധിയെ തോല്‍പിച്ച് അമ്മ അവനെ ജീവിപ്പിച്ചു നാല് പേരിലൂടെ; കണ്ണുനിറയ്ക്കും ഈ കഥ

തിരുവനന്തപുരം: മരണം അവനെ മുട്ടുകുത്തിച്ചെങ്കിലും അമ്മ മകന് പുതുജീവന്‍ നല്‍കി നാലുപേരിലൂടെ.. ആ അമ്മയുടെ വലിയ മനസിന് മുന്നില്‍ പ്രണാമം. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ വലിയ മനസിന് മുന്നില്‍ വിധിപോലും തോറ്റിരിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ച തന്റെ മകന്റെ അവയവങ്ങള്‍ നറ്റുള്ളവര്‍ക്കായി അമ്മ ദാനം ചെയ്തു. 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍.

അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള ഷാര്‍ജ പോലീസിലെ ജോലിയില്‍ നിന്നു വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജന്‍ പിള്ള തത്ക്ഷണം മരിച്ചിരുന്നു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് മൃതസഞ്ജീവനി പ്രവര്‍ത്തകരാണ് വിജയശ്രീയോട് അവയവദാനത്തിന്റെ മഹത്തരത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ തന്റെ മകന്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമാകുമെന്ന് കരുതിയ അമ്മ സമ്മതം മൂളി. ശേഷം അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി.

Exit mobile version