ഗോഡ്‌സെയെ പ്രകീർത്തിച്ച കേസ്; എൻഐടി അധ്യാപിക പോലീസ് സ്‌റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായില്ല

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കമന്റിലൂടെ ഗോഡ്സയെ പ്രകീര്‍ത്തിച്ചതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ അധ്യാപിക. കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ആരോഗ്യകാരണങ്ങളാല്‍ ചൊവ്വാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നാണ് കുന്ദമംഗലം പോലീസിനെ അറിയിക്കുകയായിരുന്നു. കലാപാഹ്വാന കേസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയിരുന്നത്. പിന്നാലെ ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അധ്യാപിക അറിയിക്കുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് പോലീസ് പ്രൊഫസറുടെ മൊഴിയെടുത്തിരുന്നു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ചോദ്യം ചെയ്യല്‍. പിന്നാലെയാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

ALSO READ- ഗൃഹപ്രവേശനത്തിന് പിന്നാലെ പൊട്ടിത്തെറി, വീട് തകര്‍ന്ന വേദനയില്‍ ശ്രീനാഥും കുടുംബവും!

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. വിദ്യാര്‍ത്ഥഇകള്‍ പ്രതിഷേധം ശക്തമാക്കിയതോടെ അധ്യാപികകമന്റ് പിന്‍വലിച്ചിരുന്നു.

എന്നാല്‍, സംഭവത്തില്‍ എസ്എഫ്‌ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നല്‍കിയ പരാതിയില്‍ കലാപാഹ്വാനത്തിന് കുന്ദമംഗലം പോലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version