ഗൃഹപ്രവേശനത്തിന് പിന്നാലെ പൊട്ടിത്തെറി, വീട് തകര്‍ന്ന വേദനയില്‍ ശ്രീനാഥും കുടുംബവും!

സ്‌ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ഒരു കൂട്ടം നാട്ടുകാര്‍. സ്‌ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നത്.

ഗൃഹപ്രവേശത്തിന്റെ പിറ്റേന്നു തന്നെ സ്‌ഫോടനം ഉണ്ടായി വീടിന് നാശം സംഭവിച്ചതിന്റെ വേദനയിലാണ് ശ്രീനാഥും കുടുംബവും. സ്‌ഫോടനമുണ്ടായ തൃപ്പൂണിത്തുറ ചൂരക്കാട് വൈ.എം.എ. റോഡിലെ പടക്കശാലയ്ക്കു സമീപത്താണ് ശ്രീവിലാസില്‍ ശ്രീനാഥിന്റെ പുതിയ വീട്.

വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ചയായിരുന്നു. ഇവിടെ ഒന്നന്തിയുറങ്ങാന്‍ പോലും പറ്റാത്ത വിധമാണ് വീടിന് നാശനഷ്ടങ്ങളുണ്ടായത്. വീടിന്റെ അകത്തും പുറത്തുമൊക്കെ ജനല്‍ച്ചില്ലുകള്‍ പൊട്ടി ചിതറി കിടക്കുന്നു. ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ന്നു. ബാല്‍ക്കണിയില്‍ നല്‍കിയിരുന്ന ഗ്ലാസും തവിടുപൊടിയായി.

ALSO READ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, സ്‌കൂള്‍ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

വീടാകെ ജനല്‍ച്ചില്ലുകള്‍ കൂടിക്കിടക്കുകയാണ്. കട്ടിളയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നുവീണു. വീടിന്റെ മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു. നാല് ബാത്ത് റൂമുകള്‍ വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത വിധം നാശമായതായും വേദനയോടെ ശ്രീനാഥ് പറയുന്നു.

Exit mobile version