പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, സ്‌കൂള്‍ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. മിത്രക്കരി സ്വദേശി ഗിരിജപ്പന്‍ എന്നയാളെയാണ് അറസ്റ്റിലായത്.

ചങ്ങനാശ്ശേരി പൊലീസ് ആണ് ഇയാളേ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

also read:കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഗിരിജപ്പന്‍ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version