കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി

കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി.

കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി. കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവയെ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി.

ALSO READ തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട്ടുടമകള്‍, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

കടുവ കമ്പി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാന്‍ സാധ്യതയുളളതിനാല്‍ പ്രദേശത്തേക്കുളള റോഡുകള്‍ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Exit mobile version