കേരളത്തില്‍ രാഹുല്‍ വേണ്ട, ഉത്തരേന്ത്യയില്‍ മത്സരിച്ചാല്‍ മതിയെന്ന് നേതാക്കള്‍, ദക്ഷിണേന്ത്യയില്‍ പോരിനിറങ്ങുക സോണിയ ഗാന്ധി?

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്ന് അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. വയനാട്ടിലെ സിറ്റിംഗ് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്നാണ് അഭിപ്രായം.

കേന്ദ്ര നേതൃത്വമാണ് രാഹുല്‍ ഗാന്ധി ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇത്തവണ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി വേണം രാഹുല്‍ ലോക്സഭയിലേക്ക് പോകാനെന്നാണ് മുന്നണിക്കുള്ളിലെ അഭിപ്രായം.

also read:ഹിന്ദു മതം സ്വീകരിച്ച് ലണ്ടന്‍ സ്വദേശിനി, ഗുരുവായൂരില്‍ വെച്ച് താലിചാര്‍ത്തി ജീവന്റെ പാതിയാക്കി ഇരിങ്ങാലക്കുടക്കാരന്‍

അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ നിന്ന് വേണം രാഹുല്‍ മത്സരിക്കാനെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ഇനി ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ കര്‍ണാടകയില്‍ നിന്ന് വേണമെന്നാണ് നേതാക്കളില്‍ പലരും പറയുന്നത്.

അതേസമയം, ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ അത് സോണിയ ഗാന്ധിയാകാനാണ് സാധ്യത. ഇത്തവണ സോണിയ തെലങ്കാനയില്‍ നിന്ന് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Exit mobile version