മോഴയാന കൊടുംകാട്ടിലേക്ക് നീങ്ങി; കര്‍ണാടക അതിര്‍ത്തിയിലേക്ക്, മിഷന്‍ ബേലൂര്‍ മഖ്‌ന മാറ്റിവെച്ചു

മാനന്തവാടി: വയനാട്ടില്‍ മാനന്തവാടിയില്‍ ഒരാളെ കൊലപ്പെടുത്തിയ മോഴയാനയെ ട്രാക്ക് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ ദൗത്യ സംഘം. കര്‍ണാടക അതിര്‍ത്തിയിലേക്ക് ഉള്‍ക്കാട്ടിലൂടെ നീങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നത് ദുഷ്‌കരമായിരിക്കുകയാണ്.

അതേസമയം, കാട്ടാന കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കാട്ടാന നിലവിലുള്ള സ്ഥലത്ത് വെച്ച് ആനയെ മയക്കുന്നത് അപകടരമാണ്. സമയവും ഏറെ വൈകിയതിനാല്‍ ആനയെ വെടിവെയ്‌ക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ- ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ടു, കാര്‍ വീണത് വീടിന്റെ മുകളില്‍, തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാര്‍ത്ഥി

ഒരുഘട്ടത്തില്‍ ദൗത്യസംഘം ആനയുടെ 150 മീറ്റര്‍ വരെ അടുത്തെത്തിയെങ്കിലും ആന കാട്ടിലേക്ക് കൂടുതല്‍ നീങ്ങിയതോടെ മയക്കുവെടി വെയ്ക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. മണ്ണുണ്ടിയിലെ റേഡിയോ കോളറിലെ സിഗ്നലുകള്‍ ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടേറിയ സ്ഥലത്താണ് ആന ഇപ്പോഴുള്ളത്.

Exit mobile version