ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ടു, കാര്‍ വീണത് വീടിന്റെ മുകളില്‍, തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാര്‍ത്ഥി

കോട്ടയം: ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയത്താണ് നടുക്കുന്ന സംഭവം.

തീക്കോയി അടുക്കം റൂട്ടില്‍ മേസ്തിരിപ്പടിക്ക് സമീപത്താണ് അപകടം. മുള്ളന്‍മടക്കല്‍ അഷറഫിന്റെ വീടിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.

also read:ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കുരുക്ക് മുറുകുന്നു; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വിദഗ്ധ സംഘങ്ങള്‍

സംഭവസമയത്ത് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അഷ്‌റഫിന്റെ മകന്‍ അല്‍സാബിത്ത്. സംരക്ഷണ ഭിത്തിയും വാട്ടര്‍ ടാങ്കും തകര്‍ത്ത കാര്‍ വീടിനു പുറകിലേക്ക് ആണ് പതിച്ചത്. അല്‍സാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്.

ശബ്ദം കേട്ട ഉടനെ തന്നെ ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അല്‍സാബിത്ത് രക്ഷപ്പെടുകയായിരുന്നു. കാര്‍ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്.

Exit mobile version