മുഖ്യമന്ത്രിയെയും വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് പോസ്റ്റ്; തിരുവന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കൂടാതെ വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍.

അയണിക്കാട്ടുകോണം വാറുവിള പുത്തന്‍വീട്ടില്‍ ഉണ്ണികൃഷ്ണനെ ആണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പള്ളിക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഡിജിപിയുടെ ഉത്തരവുണ്ട്.

Exit mobile version