തെരുവുനായയുടെ കടിയേറ്റു, മൂന്ന് ഡോസ് വാക്‌സിനെടുത്ത 48കാരി പേവിഷബാധയേറ്റ് മരിച്ചു

death|bignewslive

പാലക്കാട്: പാലക്കാട് നാല്‍പ്പത്തിയെട്ടുകാരി പേവിഷബാധയേറ്റ് മരിച്ചു. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതില്‍ കബീറിന്റെ ഭാര്യ മൈമുന ആണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ മൈമുന പേ വിഷബാധയ്‌ക്കെതിരെ വാക്‌സിനെടുത്തിരുന്നു.

മൈമുന മൂന്ന് ഡോസ് വാക്‌സിനെടുത്തിരുന്നു. എന്നാല്‍, മൈമുനയ്ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read:വയനാടിനെ ഭീതിയിലാഴ്ത്തി ജനവാസമേഖലയില്‍ വീണ്ടും കാട്ടാന, മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്തെത്തി ആക്രമണം, ഒരു മരണം

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കഴിഞ്ഞ ജനുവരി 15നാണ് മൈമുനക്ക് തെരുവുനായയുടെ കടിയേറ്റത്. പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

മൈമുനക്ക് ചെവിക്ക് സമീപത്താണ് നായയുടെ കടിയേറ്റിരുന്നത്. എല്ലാവരും പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു. എന്നാല്‍, മൈമുനയ്ക്ക് ഈ മാസം നാലിനാണ് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version