ഉത്സവത്തിനിടെ തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്, തെയ്യം കെട്ടിയ ആളെ പൊതിരെ തല്ലി നാട്ടുകാര്‍

കണ്ണൂര്‍: തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിന് പിന്നാലെ തെയ്യം കെട്ടിയ ആളെ പൊതിരെ തല്ലി നാട്ടുകാര്‍. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം.

also read:‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുമ്പോള്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടര്‍ന്ന് തെയ്യം ഭയപ്പെടുത്തുന്ന ഒരു ആചാരമുണ്ട്.

ഇത് കണ്ട് പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. ഈ സംഭവം നാട്ടുകാരില്‍ ചിലരെ പ്രകോപിപ്പിക്കുകയും ഇവര്‍ തെയ്യം കെട്ടിയ ആളെ കൂട്ടമായെത്തി തല്ലുകയുമായിരുന്നു.

also read:തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി, അതിരിപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ബൈക്കില്‍ മടങ്ങവെ കാട്ടാനയുടെ ആക്രമണം, ദമ്പതികള്‍ക്ക് പരിക്ക്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തത് കൊണ്ട് കേസ് എടുത്തിട്ടില്ല.

Exit mobile version