മുംബൈയിൽ എമിറേറ്റ്‌സ് വിമാനത്തിൽ ഇടിച്ച് 40 ഫ്‌ലെമിംഗോ പക്ഷികൾ ചത്തു; തകരാർ സംഭവിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കി

മുംബൈ: ദുബായിയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിൽ ഫ്‌ളെമിംഗോ പക്ഷികൾ ഇടിച്ചു. സംഭവത്തിൽ 40 ഫ്‌ലെമിംഗോ പക്ഷികൾ ചത്തു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ വിമാനം ഇറക്കാനായി.

ഇന്നലെ രാത്രി 9.18ഓടെയാണ് സംഭവമെന്നാണ് വിവരം. 310 യാത്രക്കാരായിരുന്നു എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്നത്. കൂട്ടമായി പറക്കുകയായിരുന്ന ഫ്‌ലെമിംഗോകളെ മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽ വെച്ചാണ് താഴ്ന്നുപറന്ന വിമാനമിടിച്ചത്.

ALSO READ- സംസ്ഥാനത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും; മദ്യക്കയറ്റുമതിക്കും ഇളവ് വരും; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനം

ഈ കൂട്ടിയിടിയിൽ വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് അഡി. ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് 40ഓളം ഫ്‌ലെമിംഗോകളെ കണ്ടെത്തിയത്.

Exit mobile version