കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019 പട്ടാമ്പി മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളില്‍

കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് (കെ-സാഫ്) ജനുവരി 19,20 തീയതികളില്‍ പട്ടാമ്പി മറിയുമ്മ പബ്ലിക് സ്‌ക്കൂളില്‍ വെച്ച് നടക്കും.

തൃശ്ശൂര്‍: കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് (കെ-സാഫ്) ജനുവരി 19,20 തീയതികളില്‍ പട്ടാമ്പി മറിയുമ്മ പബ്ലിക് സ്‌ക്കൂളില്‍ നടക്കും. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനും(സിഐഎസ്എസ്എ) ഇറാം എഡ്യുക്കേഷണല്‍ ആന്റ് വെല്‍ഫയര്‍ ട്രസ്റ്റും ആര്‍സിഇ തിരുവനന്തപുരവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയാണ് കെ-സാഫ്.

സിഐഎസ്എസ്എ, 2010 മുതല്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് അഗ്രി സയന്‍സ് കോണ്‍ഗ്രസ് കുട്ടികളിലെ കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കാനും കാര്‍ഷിക വൃത്തിയെ അന്തസ്സുള്ള തൊഴിലായി കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കാനും സഹായിക്കുന്നതാണ്. ഇക്കാലയളവില്‍ കാര്‍ഷിക വൃത്തിയെ സംബന്ധിച്ച് സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും കാഴ്ചപ്പാട് മാറ്റുന്നതില്‍ സിഐഎസ്എസ്എ വലിയതോതില്‍ വിജയം വരിച്ചിട്ടുമുണ്ട്.

ശാസ്ത്രീയമായ കൃഷിരീതികളെ കുറിച്ചും കാര്‍ഷിക മേന്മകളെ കുറിച്ചും യുവതലമുറയില്‍ അവബോധം വളര്‍ത്തുന്ന തരത്തിലാണ് ചില്‍ഡ്രന്‍സ് അഗ്രി സയന്‍സ് കോണ്‍ഗ്രസ് ഓരോ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കൃഷിയില്‍ സജീവമായി ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചില്‍ഡ്രന്‍സ് അഗ്രി സയന്‍സ് കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

സിഐഎസ്എസ്എയുടെ ചില്‍ഡ്രന്‍സ് അഗ്രി സയന്‍സ് കോണ്‍ഗ്രസില്‍ 1500ഓളം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പേപ്പര്‍ അവതരണത്തിനും കൃഷിയുമായി ബന്ധപ്പെട്ട എക്‌സിബിഷനും പുറമെ, ക്വിസ്, പോസ്റ്റര്‍നിര്‍മ്മാണം, ഫോക്ക് സോങ്, ഫോക്ക് ഡാന്‍സ് മറ്റ് കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും.

Exit mobile version