കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റി അഞ്ചുവയസ്സുകാരന്റെ മരണം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: സ്‌കൂളില്‍ നിന്നും കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. പത്തനംതിട്ടയിലാണ് ദാരുണ സംഭവം. അഞ്ചുവയസ്സുകാരന്‍ ആരോണ്‍ വി. വര്‍ഗീസ് ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്.

പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആരോണ്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ആരോണ്‍ വീണത്.

ഇതിന് ശേഷം ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.

also read:വീണ്ടും ദുരഭിമാനക്കൊല, യുവാവിനെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ കൂടുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

ഏകദശം പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു.

Exit mobile version