വീണ്ടും ദുരഭിമാനക്കൊല, യുവാവിനെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

ചെന്നൈ: യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. പെരുങ്കളത്തൂര്‍ സ്വദേശി ജീവ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേര്‍ന്നാണ് ജീവയുടെ മൃതദേഹം കണ്ടെത്തിയത്. പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്.

also read:വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ വീണ്ടും പൂജ, ജില്ലാ കോടതി അനുമതിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീലുമായി പള്ളിക്കമ്മിറ്റി

എന്നാല്‍ ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. കുടുംബം എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു.

ഇതറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

also read:സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു, ചികിത്സയിലിരിക്കെ അഞ്ചരവയസുകാരന്‍ മരിച്ചു

ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version