ശുശ്രൂഷ ലഭിക്കാതെ വൃദ്ധമാതാവിന് ദാരുണമരണം; മകനെതിരെ നടപടിയെടുത്ത് കേരളാ ബാങ്ക്; സസ്‌പെൻഷൻ

കുമളി: രണ്ട് മക്കളുണ്ടായിട്ടും പരിചരണവും സംരക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് ആരോരുമില്ലാതെ നരകിച്ച് മരണപ്പെട്ട അന്നക്കുട്ടി മാത്യൂസിന്റെ മകനെതിരെ നടപടി. കുമളി കേരളാ ബാങ്ക് പ്രധാന ശാഖയിലെ കളക്ഷൻ ഏജന്റായ എംഎം സജിമോനെ ജോലിയിൽനിന്ന് സസ്പെൻഡുചെയ്തു.

അന്നക്കുട്ടിയുടെ മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ സജിമോൻ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

ഇതേസംഭവത്തിൽ, മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽനിന്ന് നേരത്തേ പിരിച്ചുവിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ മക്കൾ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞുവരികയായിരുന്നു മൈലയ്ക്കൽ അന്നക്കുട്ടി മാത്യു. വീണ് പരിക്കേറ്റ് ആരും ശുശ്രൂഷിക്കാനില്ലാതെ കിടന്ന അന്നക്കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്.

ALSO READ- ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന് സഹായവുമായി എംഎ യൂസഫലി, ദീര്‍ഘകാല ആവശ്യമായിരുന്ന സോളാര്‍ എന്‍ര്‍ജി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കി പത്ത് ലക്ഷം രൂപ കൈമാറി ലുലുഗ്രൂപ്പ്

ജനുവരി 20-നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നക്കുട്ടി മരണപ്പെട്ടത്. അന്നക്കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാനും മക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ ഭരണകൂടവും പോലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്. കളക്ടറും സബ് കളക്ടറും ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

Exit mobile version