ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സന്ദര്‍ശനം ഈ മാസം തന്നെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29ന് കേരളത്തിലെത്തും.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് പദയാത്ര.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനായിരിക്കും ജാഥയുടെ നടത്തിപ്പ് ചുമതല. കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രചാരണ യാത്രയുടെ ഭാഗമാകും.

Exit mobile version