സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം, അധ്യാപകര്‍ക്ക് പരിക്ക്, നടുക്കം

accident| bignewslive

വയനാട് : സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. താമരശ്ശേരി ചുരത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അദ്ധ്യാപകരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന.

ചുരം ഒന്നാം വളവിന് താഴെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മലപ്പുറത്തെ സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. നിയന്ത്രണം വിട്ട് ബസ് മതിലില്‍ ഇടിക്കുകയായിരുന്നു.

also read:കേരളത്തില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പ്, ഇന്നലെ രാജ്യത്ത് ഏറ്റവും ചൂട് തിരുവനന്തപുരത്ത്!

വയനാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ആണ് അപകടം. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ മറ്റു നാലുപേരെ പുതുപ്പാടിയിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുറന്ന് നേരിയ തോതില്‍ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.

Exit mobile version